കാ​സ​ർ​ഗോട്ട് 80.57 % പോ​ളിം​ഗ്
Thursday, April 25, 2019 6:07 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 80.57 ശ​ത​മാ​നം പോ​ളിം​ഗ്. ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ​യു​ള്ള 13,60,827 വോ​ട്ട​ര്‍​മാ​രി​ല്‍ 10,96,470 പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. 5,07,594 പു​രു​ഷ​ന്മാ​രും 5,88,875 സ്ത്രീ​ക​ളും ഒ​രു ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 6,56,433 പു​രു​ഷ​ന്മാ​രും 7,04,392 സ്ത്രീ​ക​ളു​മാ​യി​രു​ന്നു വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് വോ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.
2014ല്‍ ​ന​ട​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ 78.49 ശ​ത​മാ​ന​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് നി​ല. ഇ​ത്ത​വ​ണ പോ​ളിം​ഗി​ല്‍ 2.08 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത്. 85.86 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 1,75,116 വോ​ട്ട​ര്‍​മാ​രി​ല്‍ 1,50,358 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ഞ്ചേ​ശ്വ​ര​ത്താ​ണ് ഏ​റ്റ​വും കു​റ​വ് (75.87 ശ​ത​മാ​നം). ക​ല്യാ​ശേ​രി​യി​ല്‍ 83.06 ശ​ത​മാ​ന​വും തൃ​ക്ക​രി​പ്പൂ​രി​ല്‍ 83.46, കാ​ഞ്ഞ​ങ്ങാ​ട് 81.31, ഉ​ദു​മ 79.33, കാ​സ​ര്‍​കോ​ട് 76.32 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് നി​ല. ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ 15 സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലാ​യാ​ണ് 1,317 ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ടിം​ഗ് മെ​ഷി​നു​ക​ള്‍ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.