വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും ഒ​രു മാ​സം സ്‌​ട്രോം​ഗ് റൂ​മി​ല്‍
Thursday, April 25, 2019 6:07 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ സ്‌​ട്രോം​ഗ് റൂ​മി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ എ​ത്തി​ച്ചു. ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​സാ​മ​ഗ്രി​ക​ളാ​ണ് 15 സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ​യും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ​യും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സ്വീ​ക​രി​ച്ച വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളാ​ണ് സ്‌​ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്.
കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് കൈ​പ്പ​റ്റി​യ വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ എ​ത്തി​ച്ച​ത്. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​ന്‍ എ​സ്. ഗ​ണേ​ഷ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​പി. അ​ബ്ദു റ​ഹ്മാ​ന്‍, ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ബ്ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ പി.​എ. അ​ബ്ദു സ​മ​ദ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) എ​സ്.​എ​ല്‍. സ​ജി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍(​എ​ല്‍​എ) ന​ളി​നി മാ​വി​ല, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍) പി.​ആ​ര്‍ രാ​ധി​ക, ക​ണ്ണൂ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍ ആ​ര്‍) സി.​ജി ഹ​രി​കു​മാ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ റ​ഷീ​ദ് മു​തു​ക​ണ്ടി, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ സീ​ല്‍ ചെ​യ്ത് സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ച​ത്.
ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് സ്‌​ട്രോ​ങ് റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സേ​ന, സം​സ്ഥാ​ന പോ​ലീ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​നം. വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ മേ​യ് 23 ന് ​മാ​ത്ര​മേ സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കു​ക​യു​ള്ളൂ.