ചാ​യ്യോ​ത്ത് സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ ‌ 99 ശ​ത​മാ​നം പോ​ളിം​ഗ്
Thursday, April 25, 2019 6:07 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 99 ശ​ത​മാ​നം പോ​ളിം​ങോ​ടെ ചാ​യ്യോ​ത്ത് സ്‌​കൂ​ളി​ലെ ബൂ​ത്ത് ശ്ര​ദ്ധേ​യ​മാ​യി. കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 190-ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​ളിം​ഗ് നി​ല​യു​മാ​യി അ​പൂ​ര്‍​വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​മ​ന്ത​ളി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 116-ാം ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് (61.7) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
മ​ഞ്ചേ​ശ്വ​ര​ത്തെ ഒ​രു ബൂ​ത്തി​ലും പോ​ളിം​ഗ് നി​ല 90 ശ​ത​മാ​നം ക​ട​ന്നി​ല്ല. മ​ഞ്ചേ​ശ്വ​ര​ത്ത് ഏ​റ്റ​വും കൂ​ടി​യ പോ​ളിം​ഗ് (88 ശ​ത​മാ​നം) ജി​എ​ച്ച്എ​സ്എ​സ് പ​ദ്രെ​യി​ലെ 198-ാം ബൂ​ത്തി​ലും കു​റ​വ് (65.8 ശ​ത​മാ​നം) കു​ര്‍​ച്ചി​പ​ള്ള ഗ​വ. ഹി​ന്ദു​സ്ഥാ​നി യു​പി സ്‌​കൂ​ളി​ലെ 79 -ാം ബൂ​ത്തി​ലു​മാ​ണ്.
കാ​സ​ര്‍​ഗോ​ഡ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് (92.1 ശ​ത​മാ​നം) രേ​ഖ​പ്പെ​ടു​ത്തി​യ​ത് കു​ണ്ടി​ല അ​ങ്ക​ണ​വാ​ടി​യി​ലെ 47-ാം ബൂ​ത്തി​ലാ​ണ്. ഈ ​മ​ണ്ഡ​ല​ത്തി​ല്‍ മ​റ്റു ബൂ​ത്തു​ക​ളി​ലൊ​ന്നും പോ​ളിം​ഗ് നി​ല 90 ശ​ത​മാ​നം ക​ട​ന്നി​ല്ല. ഏ​റ്റ​വും കു​റ​വ് (61.8 ശ​ത​മാ​നം) ത​ള​ങ്ക​ര ഗ​വ. മു​സ്‌​ലിം എ​ല്‍​പി സ്‌​കൂ​ളി​ലെ 170 -ാം ബൂ​ത്തി​ലാ​ണ്. ഉ​ദു​മ​യി​ല്‍ കൂ​ടി​യ​ത് (92.1 ശ​ത​മാ​നം) പാ​ക്കം ജി​എ​ച്ച്എ​സി​ലെ 115 -ാം ബൂ​ത്തി​ലും കു​റ​വ് (65.2 ശ​ത​മാ​നം) മൗ​വ്വ​ലി​ലെ രി​ഫാ​ഇ​യ്യ എ​ല്‍​പി​എ​സി​ലെ 119 -ാം ബൂ​ത്തി​ലു​മാ​ണ്.
കാ​ഞ്ഞ​ങ്ങാ​ട് ഏ​റ്റ​വും കു​റ​വ് (69.2 ശ​ത​മാ​നം) പ​ട​ന്ന​ക്കാ​ട് ശ്രീ ​നാ​രാ​യ​ണ ടി​ടി​യി​ലെ 171 -ാം ബൂ​ത്തി​ലാ​ണ്.
തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​എ​ല്‍​പി​എ​സ് പാ​ലാ​യി​യി​ലെ 24 -ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 98.2 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നു. ഏ​റ്റ​വും കു​റ​വ് (69.7 ശ​ത​മാ​നം) പ​ട​ന്ന വി​കെ​പി​കെ എ​ച്ച്എം​എം​ആ​ര്‍ വി​എ​ച്ച്എ​ച്ച്എ​സ്എ​സി​ലെ 139 -ാം ബൂ​ത്തി​ലാ​ണ്.
പ​യ്യ​ന്നൂ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ (97.2 ശ​ത​മാ​നം) പോ​ളിം​ഗ് ന​ട​ന്ന​ത് മ​ണി​യ​റ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 54 -ാം ബൂ​ത്തി​ലാ​ണ്. ക​ല്യാ​ശേ​രി​യി​ല്‍ ക​ട​ന്ന​പ്പ​ള്ളി എ​ല്‍​പി സ്‌​കൂ​ളി​ലെ 52 -ാം ബൂ​ത്തി​ല്‍ 98.7 ശ​ത​മാ​ന​വും ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ് മാ​ടാ​യി​യി​ലെ 65 -ാം ബൂ​ത്തി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ (66.5 ശ​ത​മാ​നം) പോ​ളിം​ഗ് നി​ല​യും രേ​ഖ​പ്പെ​ടു​ത്തി.