ര​ണ്ട് മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ൽ "വോ​ട്ട് പോ​യി'
Thursday, April 25, 2019 6:07 AM IST
പ​ന​ത്ത​ടി: പ​ത്തു​വ​ര്‍​ഷ​മാ​യി സൗ​ദി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മാ​ല​ക്ക​ല്ല് ചേ​ടി​ക്കു​ണ്ടി​ലെ പു​തു​പ്പ​റ​മ്പി​ലെ അ​ജി ചാ​ക്കോ​യും ഭാ​ര്യ മ​ഞ്ജു​വും ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​ന്‍ നാ​ട്ടി​ലെ​ത്തി. പ​ക്ഷെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള വോ​ട്ടു ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം ഇ​ക്കു​റി​യും സാ​ധി​ക്കാ​തെ​യാ​ണ് ഇ​രു​വ​രും മ​ട​ങ്ങു​ക.
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി വ​ണ്ടി വി​ളി​ച്ച് വോ​ട്ട് ചെ​യ്യാ​നാ​യി ബ​ളാം​തോ​ട് സ്‌​കൂ​ളി​ലെ​ത്തി​ലെ 97-ാം ന​മ്പ​ര്‍ ബൂ​ത്തി​നു മു​ന്നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ര​ണ്ട് മി​നി​റ്റ് വൈ​കി​പ്പോ​യി. പ​ല​യാ​വ​ര്‍​ത്തി പോ​ലീ​സു​കാ​രോ​ട് പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും സ​മ​യം ക​ഴി​ഞ്ഞു​പോ​യ​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​ധി ക​ഴി​ഞ്ഞ് അ​ജി​യും മ​ഞ്ജു​വും സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് ഒ​രു മാ​സം മു​ന്‍​പാ​യി​രു​ന്നു. വോ​ട്ടു ചെ​യ്യാ​ന്‍ എ​മ​ര്‍​ജ​ന്‍​സി ലീ​വെ​ടു​ത്തെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.