മ​ഴ​യി​ൽ നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: പി. ​ക​രു​ണാ​ക​ര​ൻ എം​പി
Thursday, April 25, 2019 6:07 AM IST
കാ​സ​ർ​ഗോ​ഡ്: വേ​ന​ൽ​മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കും വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന‌് പി. ​ക​രു​ണാ​ക​ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തുസം​ബ​ന്ധി​ച്ച‌് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ ക​ണ്ട‌് എം​പി സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​കാ​ര്യ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി. മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ‌് വ്യാ​പ​ക​മാ​യി കൃ​ഷിനാ​ശ​മു​ണ്ടാ​യ​ത‌്. മ​ടി​ക്കൈ​യി​ൽ ന​ശി​ച്ച​ത‌് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ‌്. മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി മ​ടി​ക്കൈ​യി​ലെ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ക​ണ്ണീ​ർകു​ടി​ക്കു​ന്നു. നേ​ന്ത്ര​വാ​ഴ​ക​ളോ​ടൊ​പ്പം ക​ര​യി​ൽ കൃ​ഷി ചെ​യ്യു​ന്ന മ​റ്റ് നാ​ട​ൻ വാ​ഴ​ക​ളും വീ​ണു ന​ശി​ച്ചു. തെ​ങ്ങ‌്, ക​വു​ങ്ങ‌്, കു​രു​മു​ള​ക‌് എ​ന്നി​വ​യും ന​ശി​ച്ചു. നി​ര​വ​ധി പേ​രു​ടെ വീ​ട‌് ത​ക​ർ​ന്നു. എ​രി​ക്കു​ളം ദി​നേ​ശ് ബീ​ഡി ക​മ്പ​നി​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ബി​രി​ക്കു​ളം നെ​ല്ലി​യ​റ കോ​ള​നി, കാ​ട്ടി​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു. കോ​ടോം-ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 11, 12, 13 ,14 വാ​ർ​ഡു​ക​ളി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് ന​ശി​ച്ച​ത‌്. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ എം​പി സ​ന്ദ​ർ​ശി​ച്ചു.