ആ​രി​ക്കാ​ടി ക​ട​വ​ത്ത് മു​സ്‌​ലിം ലീ​ഗ്- ​സി​പി​എം സം​ഘ​ര്‍​ഷം
Thursday, April 25, 2019 6:07 AM IST
കു​മ്പ​ള: ആ​രി​ക്കാ​ടി ക​ട​വ​ത്ത് മു​സ്‌​ലിം ലീ​ഗ്-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മൊ​യ്തീന്‍​കു​ഞ്ഞി​യെ കാ​സ​ർ​ഗോ​ട്ടും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, മൂ​സ, സി​ദ്ദീ​ഖ് എ​ന്നി​വ​രെ കു​മ്പ​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ട​വ​ത്തെ ബൂ​ത്തി​ന​ടു​ത്താ​യി​രു​ന്നു അ​ക്ര​മം. അ​ക്ര​മി​ക​ളെ തു​ര​ത്താ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി.