ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​പാ​ടി ഇ​ന്ന്
Thursday, April 25, 2019 6:09 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 10 ന് ​എ​എ​ല്‍​പി സ്‌​കൂ​ള്‍ ബ​ല്ല​ക​ട​പ്പു​റം ആ​വി​ക്ക​ര​യി​ല്‍ ന​ട​ത്തും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ. ​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​പി​ദി​നേ​ശ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
'മ​ല​മ്പ​നി നി​വാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം എ​ന്നി​ല്‍ നി​ന്ന്' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക മ​ല​മ്പ​നി​ദി​ന​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ രോ​ഗ​ത്തെ​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ച്ചു രോ​ഗ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ക എ​ന്ന​താ​ണ് മു​ഖ്യ​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. 2020 ഓ​ടെ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക, മ​ല​മ്പ​നി മ​ര​ണം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യും പ്ര​ധാ​ന​ല​ക്ഷ്യ​ങ്ങ​ളാ​ണ്.
ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ വി​റ​യ​ലും പ​നി​യും കു​ളി​രും ശ​രീ​രം വി​യ​ര്‍​ക്ക​ലും മ​ല​ന്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. കൊ​തു​കു ക​ടി​യി​ലൂ​ടെ രോ​ഗം ഒ​രാ​ളി​ല്‍​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്കു രോ​ഗം പ​ക​രു​ന്നു. കൊ​തു​കു വ​ള​രാ​നും പെ​രു​കാ​നു​മു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക, കൊ​തു​കു ക​ടി എ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക, ഡ്രൈ​ഡേ ആ​ച​രി​ക്കു​ക, വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ങ്ങ​ള്‍, കി​ണ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ത്താ​ടി നി​വാ​ര​ണ​ത്തി​ന് മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക തു​ട​ങ്ങി​യ​വ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താം. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ക​ഴി​ഞ്ഞു​വ​രു​ന്ന​വ​ര്‍ പ​നി​യു​ണ്ടെ​ങ്കി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി മ​ല​മ്പ​നി ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ല​മ്പ​നി രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന ജി​ല്ല​യാ​ണ് കാ​സ​ർ​ഗോ​ഡ്. എ​ങ്കി​ലും മു​ന്‍​വ​ര്‍​ഷ​ങ്ങ​ളേ​ക്കാ​ള്‍ രോ​ഗാ​തു​ര​ത കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. 2020 ഓ​ടെ ജി​ല്ല​യെ മ​ല​മ്പ​നി​വി​മു​ക്ത ജി​ല്ല എ​ന്ന​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
രോ​ഗ​പ്ര​ധി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​ത സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​മി​നാ​ര്‍, ആ​രോ​ഗ്യ​പ്ര​ദ​ര്‍​ശ​നം, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​ക്രീ​നിം​ഗ്, കൊ​തു​കു കൂ​ത്താ​ടി നി​യ​ന്ത​ണം, ഗ​പ്പി മ​ത്സ്യ​നി​ക്ഷേ​പം, ഓ​വ​ര്‍​ഹെ​ഡ്ടാ​ങ്കു​ക​ള്‍ വ​ല കെ​ട്ട​ല്‍ വി​ഡി​യോ​പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.