ആ​റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് എതി​രേ ന​ട​പ​ടി
Thursday, April 25, 2019 6:09 AM IST
മ​ഞ്ചേ​ശ്വ​രം: നി​യ​മ​വി​രു​ദ്ധ​മാ​യി ടി​ക്ക​റ്റ് ന​ൽ​കി സ്റ്റേ​ജ് കാ​ര്യേ​ജാ​യി സ​ർ​വീ​സ് ന​ട​ത്തി​യ ആ​റ് അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഇ​ന്ന​ലെ രാ​ത്രി മ​ഞ്ചേ​ശ്വ​രം ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും പെ​ർ​ള ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​വി​ജ​യ​ൻ, ശ​ങ്ക​ര​പ്പി​ള്ള, എ​എം​വി​ഐ​മാ​രാ​യ ഇ.​ജ​യ​റാം, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പെ​ർ​മി​റ്റി​ന് വി​രു​ദ്ധ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ർ​ടി​ഒ എ​സ്. മ​നോ​ജ് അ​റി​യി​ച്ചു.