വീ​ടുകൾ ത​ക​ർ​ന്നു
Thursday, April 25, 2019 6:09 AM IST
ചെ​റു​പു​ഴ: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ണ്ടേ​രി​ത്ത​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേരം 3.30ന് ​ഉ​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു. ഓ​ലി​ക്ക​ൽ സു​ധ​യു​ടെ വീ​ടാ​ണു ത​ക​ർ​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പി​താ​വ് കു​ട്ട​പ്പ​ന് (85) ഇ​ഷ്ടി​ക വീ​ണു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ചെ​റു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം കാ​ണ​ക്കാ​ക്കു​ന്നു.
ആ​ല​ക്കോ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്ന് ഒ​രാ​ൾ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. താ​ബോ​ർ മു​ണ്ടേ​രി​ത്ത​ട്ടി​ലെ കു​ര്യ​ൻ ​പ്ലാ​ക്ക​ൽ കെ.​കെ. സു​ധാ​മ​ണി​യു​ടെ വീ​ടാ​ണ് കാ​റ്റി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ക​ന​ത്ത കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്ന് തൊ​ട്ട​ടു​ത്ത പ​റ​ന്പി​ൽ വീ​ണു. വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് സു​ധാ​മ​ണി​യു​ടെ അ​ച്ഛ​ൻ കു​ട്ട​പ്പ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഭി​ത്തി ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​ത്ത കി​ട​പ്പു​രോ​ഗി​യാ​യ കു​ട്ട​പ്പ​നെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് എ​ടു​ത്ത് മാ​റ്റു​ന്പോ​ഴേ​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.