ചി​ത്ര​ര​ച​നാ ശി​ല്പ​ശാ​ല ഇ​ന്നു മു​ത​ല്‍
Thursday, April 25, 2019 6:09 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 27 വ​രെ പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ത്രി​ദി​ന ചി​ത്ര​ര​ച​നാ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10.30 ന് ​പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡോ.​പി.​ആ​ര്‍. സു​രേ​ഷ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ​ള്ളി​യ​റ ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്യാ​മ്പ് ഡ​യ​റ​ക്ട​ര്‍ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ ക്യാ​മ്പ് അ​വ​ലോ​ക​നം ന​ട​ത്തും. സം​സ്ഥാ​ന​ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ സ​മി​തി അം​ഗം വാ​സു ചോ​റോ​ട് സ്വാ​ഗ​ത​വും സം​സ്ഥാ​ന​ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ഡി​റ്റോ​റി​യ​ല്‍ അ​സി​സ്റ്റ​ന്‍റ് പി.​വി. ക​വി​ത ന​ന്ദി​യും പ​റ​യും.
തു​ട​ര്‍​ന്ന് പ്ര​മോ​ദ് കൂ​ര​മ്പാ​ല 'ചി​ത്ര​ര​ച​ന ഒ​രാ​മു​ഖം ' എ​ന്ന വി​ഷ​യ​ത്തെ​യും എ.​കെ. ഗോ​പി​ദാ​സ് രേ​ഖാ​ചി​ത്ര​ണം എ​ന്ന വി​ഷ​യ​ത്തെ​യും ടി.​കെ. സു​ജി​ത് 'കാ​ര്‍​ട്ടൂ​ണ്‍ ര​ച​ന' എ​ന്ന വി​ഷ​യ​ത്തെ​യും ആ​സ്പ​ദ​മാ​ക്കി അ​വ​ത​ര​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 6.30 ന് '​ദ ഡി​വൈ​ന്‍ മൈ​ക്ക​ലാ​ഞ്ച​ലോ' എ​ന്ന ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ രാ​വി​ലെ പ്ര​ഫ. വി. ​ജ​യ​ച​ന്ദ്ര​ന്‍ പോ​സ്റ്റ​ര്‍ ര​ച​ന എ​ന്ന വി​ഷ​യ​ത്തെ​യും ശ്യാ​മ​ശ​ശി സ്റ്റി​ല്‍ ലൈ​ഫ്-​പ്ര​യോ​ഗി​ക പ​രി​ശീ​ല​നം എ​ന്ന വി​ഷ​യ​ത്തെ​യും ആ​സ്പ​ദ​മാ​ക്കി അ​വ​ത​ര​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക്‌​ശേ​ഷം ര​വീ​ന്ദ്ര​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍, ഉ​ണ്ണി കാ​നാ​യി എ​ന്നി​വ​ര്‍ ശി​ല്പ​നി​ര്‍​മാ​ണം എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​ലി​യ​നാ​ര്‍​ഡോ എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കും. 27 ന് ​രാ​വി​ലെ പൊ​ന്ന്യം ച​ന്ദ്ര​ന്‍ ജ​ല​ച്ചാ​യ​ര​ച​ന, സ​ചീ​ന്ദ്ര​ന്‍ കാ​റ​ഡു​ക്ക പെ​യി​ന്‍റിം​ഗ്, പ്ര​യോ​ഗി​ക പ​രി​ശീ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

പ്ര​തി​ഷ്ഠാ​ദി​നാ​ഘോ​ഷം

കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് ചെ​ര​ക്ക​ര ത​റ​വാ​ട് സം​ര​ക്ഷ​ണസ​മി​തി​യു​ടെ പ്ര​തി​ഷ്ഠാ​ദി​നാ​ഘോ​ഷ​വും വാ​ര്‍​ഷി​ക മ​ഹാ​സ​ഭ​യും 27 ന് ​ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ല്‍ ഗ​ണ​പ​തി ഹോ​മം, അ​രി​ത്രാ​വ​ല്‍, ഒ​മ്പ​ത് മു​ത​ല്‍ നാ​ഗ​ത്തി​ല്‍ പൂ​ജ, തു​ട​ര്‍​ന്ന് പ്ര​സാ​ദ​വി​ത​ര​ണം, പ​ത്തി​ന് ത​റ​വാ​ട് സം​ര​ക്ഷ​ണസ​മി​തി​യു​ടെ വാ​ര്‍​ഷി​ക മ​ഹാ​സ​ഭ.