ക​ള്ള​വോ​ട്ട് പ്ര​തി​രോ​ധി​ച്ച യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ സി​പി​എം ആ​ക്ര​മി​ക്കു​ന്നു: കെ.​സു​ധാ​ക​ര​ൻ
Thursday, April 25, 2019 6:09 AM IST
ത​ളി​പ്പ​റ​മ്പ്: ക​ള്ള​വോ​ട്ട് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എ​മ്മു​കാ​ര്‍ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നു കെ.​സു​ധാ​ക​ര​ന്‍. സി​പി​എം അ​ക്ര​മ​ത്തി​ല്‍ പ​രു​ക്കേ​റ്റ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച മൂ​ന്നു പേ​ര്‍​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ സി​പി​എം അ​ക്ര​മ​ത്തി​ല്‍ പ​രു​ക്കേ​റ്റ​ത്.
വ​ട​ക്കാ​ഞ്ചേ​രി എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്ന പാ​റാ​ട് സ്വ​ദേ​ശി സി. ​ല​ത്തീ​ഫ്, വ​ട​ക്കാ​ഞ്ചേ​രി​യി​ലെ കെ.​പി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍​ക്കും ന​രി​ക്കോ​ട് കൈ​വേ​ലി ബൂ​ത്ത് 80 ല്‍ ​യു​ഡി​എ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്ന അ​ലി ക​ടാ​ത്ത​റ​ക്കു​മാ​ണ് അ​ക്ര​മ​ത്തി​ല്‍ പ​രു​ക്കേ​റ്റ​ത്. കെ. ​സു​ധാ​ക​ര​നോ​ടൊ​പ്പം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി, സി​എം​പി നേ​താ​വ് സി.​എ. അ​ജീ​ര്‍ തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.