കാ​റ്റിലും മ​ഴ​യിലും തകർന്നടിഞ്ഞ് മലയോരത്തെ കൃഷിയിടങ്ങൾ; "ന​ടു​വൊ​ടി​ഞ്ഞ്' ക​ർ​ഷ​ക​ർ
Friday, April 26, 2019 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​ല​ത്ത​ക​ർ​ച്ച​യി​ൽ ന​ട്ടംതി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി വേ​ന​ൽ മ​ഴ​യും കാ​റ്റും. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ​ത്. വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ൽ, ഈ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് റ​ബ​ർ മ​ര​ങ്ങ​ൾ കാ​റ്റി​ൽ ത​ക​ർ​ന്നു. ക​വു​ങ്ങും തെ​ങ്ങും വ​ൻ​മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നു. പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. പാ​വ​ൽ, കോ​വ​ൽ പ​ന്ത​ലു​ക​ൾ നി​ലം​പൊ​ത്തി.

വേ​ന​ലി​ൽ വെ​ള്ളം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​ന്ന് വി​ള​ക​ൾ ന​ന​ച്ചു വ​ള​ർ​ത്തി​യ ക​ർ​ഷ​ക​ർ​ക്കാ​ണ് ഈ ​ദു​രി​തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലോ​ണെ​ടു​ത്തും പ​ലി​ശ​യ്ക്കു വാ​ങ്ങി​യും കൃ​ഷിചെ​യ്ത ക​ർ​ഷ​ക​ർ ന​ടു​ക്ക​ട​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​നി​യും അ​ധി​കൃ​ത​ർ​ക്ക് പൂ​ർ​ണതോ​തി​ലു​ള്ള ന​ഷ്ട​ക്ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് വെ​സ്റ്റ് എ​ളേ​രി കൃ​ഷി ഓ​ഫീ​സ​ർ വി.​വി.​രാ​ജീ​വ​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​രസ​ഹാ​യം ന​ൽ​ക​ണമെന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഫാ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ പ​റ​ഞ്ഞു. ക​ട​ക്കെ​ണി​യി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി​ വ​ന്ന കാ​റ്റും മ​ഴ​യി​ലും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം വ​ലു​താ​ണ്. ഈ ​ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​രെ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .