കു​ടി​വെ​ള്ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി മീ​ന്‍പി​ടി​ത്തം; ഒ​രാ​ളെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു
Friday, April 26, 2019 1:36 AM IST
മു​ള്ളേ​രി​യ: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പ​യ​സ്വി​നി പു​ഴ​യു​ടെ മ​ധ്യഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ജ​ലം കെ​ട്ടിനി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് വി​ഷം ക​ല​ര്‍​ത്തി മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ര്‍ കാ​വ​ലി​രു​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ നാ​ട്ടു​കാ​ര്‍​ക്കെ​തി​രെ വാ​ള്‍ വീ​ശി ഓ​ടിര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ആ​ദൂ​ര്‍ ചേ​ന​പ്പ​ള്ള​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച ശി​വ​പ്പ നാ​യ​ക്കി​നെ (45) തി​രെ കേ​സെ​ടു​ത്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യി ആ​ദൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

മീ​ന്‍ പി​ടി​ക്കാ​നാ​ണ് രാ​സ​വ​സ്തു ക​ല​ര്‍​ത്തി​യ​തെ​ന്ന് അ​റ​സ്റ്റി​ലാ​യ ശി​വ​പ്പ നാ​യ​ക് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​സ​വ​സ്തു എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണെ​ന്നും സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.