ക​ഞ്ഞി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം
Friday, April 26, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗ്യാ​സ് ചോ​ർ​ന്നു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ക​ഞ്ഞി​ക്ക​ട ക​ത്തിന​ശി​ച്ചു. കോ​ട്ട​ച്ചേ​രി ന​യാ ബ​സാ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ നി​ന്നാ​ണ് ജോ​ലി​ക്കി​ടെ ഗ്യാ​സ് ചോ​ർ​ന്ന​തും തീ ​പി​ടി​ച്ചതും. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പാ​ത്ര​ങ്ങ​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തിന​ശി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​നസേ​ന ഒ​രു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് ഗ്യാ​സ് ചോ​ർ​ച്ച ത​ട​ഞ്ഞ് തീ ​നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി​യ​ത്. 33,000 രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട​താ​യി ക​ട​യു​ട​മ ശ​ശി പ​റ​ഞ്ഞു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു ക​ട പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.