ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി ജി​ല്ല​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍
Friday, April 26, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: 2018-19 വ​ര്‍​ഷ​ത്തെ ദേ​ശീ​യ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും വ​ലി​യ​പ​റ​മ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും ക​രി​ന്ത​ളം കു​ടു​ബ​രോ​ഗ്യ​കേ​ന്ദ്ര​വും അ​ര്‍​ഹ​മാ​യി.

ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം 99 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​ന​വും 97 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി വ​ലി​യ​പ​റ​മ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മൂ​ന്നാം സ്ഥാ​ന​വും 96 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി ക​രി​ന്ത​ളം കു​ടു​ബ​രോ​ഗ്യ​കേ​ന്ദ്രം നാ​ലാം സ്ഥാ​ന​വും ആ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് ഏ​ഴു സ്ഥാ​പ​ന​ങ്ങ​ള്‍ ആ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​നാ​യി മ​ത്സ​രി​ച്ച​ത്. ആ​രോ​ഗ്യ​സേ​വ​ന രം​ഗ​ത്തെ ഗു​ണ​നി​ല​വാ​രം മു​ന്‍​നി​ര്‍​ത്തി​യാ​ണ് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളു​ടെ ഒ​പി സൗ​ക​ര്യ​ങ്ങ​ള്‍, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത, അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, ലാ​ബ് സൗ​ക​ര്യ​ങ്ങ​ള്‍, ആ​രോ​ഗ്യ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​പ്പ്, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മു​ന്നൂ​റോ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. അ​ടു​ത്തി​ടെ ല​ഭി​ച്ച കാ​യ​ക​ല്പ അ​വാ​ര്‍​ഡി​നു​ശേ​ഷം ഈ ​അം​ഗീ​കാ​ര​ങ്ങ​ള്‍ ജി​ല്ല​യു​ടെ ആ​രോ​ഗ്യ​രം​ഗ​ത്തു​ണ്ടാ​യ സ​മ​ഗ്ര​മാ​യ മാ​റ്റ​മാ​ണ് വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​പി.​ദി​നേ​ശ് കു​മാ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ആ​രോ​ഗ്യ​കേ​ര​ളം ഡോ.​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍, ജി​ല്ലാ ക്വാ​ളി​റ്റി അ​ഷു​റ​ന്‍​സ് ഓ​ഫീ​സ​ര്‍ ലി​ബി​യ എം. ​സി​റി​യ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത്.