മോ​ട്ടോ​ര്‍ വാഹന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഒ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്രം
Friday, April 26, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും മേ​യ് ഒ​ന്നു മു​ത​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ‘വാ​ഹ​ന്‍', ‘സാ​ര​ഥി' എ​ന്നീ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ഫീ​സ് അ​ട​ച്ച​വ​ര്‍ അ​ത​ത് ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ​ക​ൾ ഉ​ട​ന്‍​ത​ന്നെ സ​മ​ര്‍​പ്പി​ക്ക​ണം.

നി​ല​വി​ലു​ള്ള സം​വി​ധാ​നം മു​ഖേ​ന ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍​സ് ക​ര​സ്ഥ​മാ​ക്കി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഹാ​ജ​രാ​കാ​ത്ത​വ​രും താ​ത്കാ​ലി​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ര​സ്ഥ​മാ​ക്കി സ്ഥി​ര ര​ജി​സ്‌​ട്രേ​ഷ​ന് ഹാ​ജ​രാ​കാ​ത്ത​വ​രും എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ഫീ​സി​ലെ​ത്തി തീ​ര്‍​പ്പാ​ക്ക​ണം. മേ​യ് ഒ​ന്നു മു​ത​ല്‍ പ​ഴ​യ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു സേ​വ​ന​വും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല.