ച​ട്ട​മ​ല ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ മുതൽ
Friday, April 26, 2019 1:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: മ​രി​യ​ൻ ജ​പ​മാ​ല തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ട്ട​മ​ല പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വി​കാ​രി ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ കൊ​ടി​യേ​റ്റും. 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​മ​നു ഊ​ർ​പ്പ​ൻ​കാ​ട്ടി​ൽ. 28 മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ വൈ​കു​ന്നേ​രം 3.45 ന് ​ജ​പ​മാ​ല​യോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ർ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ, ഫാ.​റി​മ​ൽ ചെ​മ്പ​ന്നാ​നി​ക്ക​ൽ, ഫാ.​ജോ​സ​ഫ് പൊ​ട്ട​നാ​നി, ഫാ.​സെ​ബാ​സ്റ്റ്യ​ൻ മൂ​ല​യി​ൽ, ഫാ.​ജോ​ർ​ജ് അ​ച്ചാ​ണ്ടി എ​ന്നി​വ​ർ കാ​ർ​മിക​ത്വം വ​ഹി​ക്കും.

മേ​യ് മൂ​ന്നി​നു വൈ​കു​ന്നേ​രം 5.45ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, നേ​ർ​ച്ച​കാ​ഴ്ച​ക​ൾ. ആ​റി​നു മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ത്ഥ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഏ​ഴി​നു വി​ശു​ദ്ധ​ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ജോ​സ​ഫ് റാ​ത്ത​പ്പ​ള്ളി​ൽ. രാ​ത്രി ഒ​ന്പ​തി​ന് അ​ഭി​ഷേ​ക ആ​രാ​ധ​ന​യും ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും.

നാ​ലി​നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ. 6.30ന് ​പ്ര​ദ​ക്ഷി​ണം (പ​ന്ത​ലി​ലേ​യ്ക്ക്), തു​ട​ർ​ന്ന് ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കും. രാ​ത്രി എ​ട്ടി​ന് ഊ​ട്ടു​നേ​ർ​ച്ച. അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്-​ഫാ.​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ. 11.30 ന് ​പ്ര​ദ​ക്ഷി​ണം (കു​രി​ശ​ടി​യി​ലേ​ക്ക്), തു​ട​ർ​ന്ന് സ​മാ​പ​ന​ശീ​ർ​വാ​ദം.