ഉ​പ്പു​ര​സം; ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ചു
Friday, April 26, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ നെ​ട്ടോ​ട്ടം ഓ​ടു​മ്പോ​ള്‍ പ​തി​വ് തെ​റ്റി​ക്കാ​തെ അ​ധി​കൃ​ത​ര്‍ ഇ​ത്ത​വ​ണ​യും ജ​ന​ങ്ങ​ളെ ഉ​പ്പു​വെ​ള്ളം കു​ടി​പ്പി​ക്കു​ന്നു. ജ​ല അ​ഥോ​റി​റ്റി ബാ​വി​ക്ക​ര പു​ഴ​യി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ല്‍ ഉ​പ്പ് ക​ല​ര്‍​ന്നിരിക്കുകയാണ്.

ഇ​തോ​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളവി​ത​ര​ണം നി​ര്‍​ത്തി. രോ​ഗി​ക​ള്‍​ക്ക് ഉ​പ്പ് ക​ല​ര്‍​ന്ന കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത് മ​റ്റു ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ഉ​ണ്ടാ​ക്കു​മെ​ന്ന ഭീ​തി​യെത്തുട​ര്‍​ന്ന് ഉ​പ്പു​വെ​ള്ളം വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നാണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ശ​സ്ത്ര​ക്രി​യ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ്പുക​ല​ര്‍​ന്ന വെ​ള്ളം കൊ​ണ്ടാ​ല്‍ തു​രു​മ്പെ​ടു​ക്കും. ആ​ശു​പ​ത്രി വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ വെ​ള്ളം താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​ല്‍നി​ന്നാ​ണ് ഇ​പ്പോ​ള്‍ അ​ത്യാ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്.

വേ​ന​ല്‍ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​വും. ആ​റ് നി​ല​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ല്‍ നാ​ല് നി​ല​ക​ളി​ല്‍ പ്ര​സ​വ​ വാ​ര്‍​ഡും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പു​രു​ഷ​ന്‍​മാ​രു​ടെ​യും വാ​ര്‍​ഡു​ക​ളുമാ​ണ് ഉ​ള്ള​ത്. അ​ഞ്ചും ആ​റും നി​ല​ക​ളി​ല്‍ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​വും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ദി​വ​സേ​ന നു​റു​കണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ര്‍ എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ 300 ല​ധി​കം രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.