കു​ടി​വെ​ള്ള​മെ​ത്തി​ച്ച് വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ
Friday, April 26, 2019 1:40 AM IST
പെ​ര്‍​ള: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ച് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ മാ​തൃ​കാ പ്ര​വ​ര്‍​ത്ത​നം. എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ബൈ​ല​മൂ​ല​യി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ള്‍ ഇ​വ​രു​ടെ ദു​രി​തം ക​ണ്ട​റി​ഞ്ഞ എ​ൻ​മ​ക​ജെ​യി​ലെ സ്വ​ര്‍​ഗ കേ​ന്ദ്രീ​ക​ര​ച്ചു ഒ​രുകൂ​ട്ടം യു​വ​ാക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ദ​ര്‍​ശ​ന ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​ണ് സ്വ​ന്തം ചെ​ല​വി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​ത്തി വെ​ള്ളം വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു.