മു​ണ്ട​ത്ത​ടം ക്വാ​റി​ക്കെ​തി​രേയു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ൽ വ്യ​ക്തിതാ​ത്പര്യ​മെ​ന്ന്
Friday, April 26, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ര​പ്പ മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ൽ വ്യ​ക്തി​താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്ന് മാ​ളൂ​ർ​ക്ക​യം-​മു​ണ്ട​ത്ത​ടം എ​സ്ടി കോ​ള​നി ഊ​രു​കൂ​ട്ടം മൂ​പ്പ​ൻ എം.​ക​ണ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​വി​ടെ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം കോ​ള​നി​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നും കോ​ള​നി​ക്ക​ക​ത്തു കൂ​ടി​യു​ള്ള റോ​ഡി​ലൂ​ടെ ക്വാ​റി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ട​മ​യോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. 2017 മു​ത​ൽ ക്വാ​റി ഉ​ട​മ സ്വ​ന്തം സ്ഥ​ലം വാ​ങ്ങി പു​തി​യ റോ​ഡ് നി​ർ​മി​ച്ച് കോ​ള​നി റോ​ഡ് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം കോ​ള​നി റോ​ഡി​ലെ ഗ​താ​ഗ​തം ക്വാ​റി​യു​ട​മ ത​ട​ഞ്ഞു​വെ​ന്ന​ത് കു​പ്ര​ച​ര​ണ​മാ​ണ്. കോ​ള​നി​ക്കാ​ർ​ക്കു വേ​ണ്ടി​യെ​ന്ന വ്യാ​ജേ​ന തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടു​പി​ടി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും കോ​ള​നി​ക്കാ​ർ​ക്ക് ഇ​തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ഊ​രു​മൂ​പ്പ​ൻ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കോ​ള​നി​യി​ലേ​ക്കു പു​തി​യ റോ​ഡ് നി​ർ​മി​ക്കാ​ൻ ക്വാ​റി ഉ​ട​മ ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ പ്ര​കാ​രം ത​യാ​റാ​യ​തു​മാ​ണ്. എ​ന്നാ​ൽ ഇ​തും അം​ഗം അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി​ല്ല. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പു​റ​ത്തു​നി​ന്നു​ള്ള സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ച്ച് അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും ക​ണ്ണ​ൻ അ​വ​ശ്യ​പ്പെ​ട്ടു. എ​കെ​എ​സ് നീ​ലേ​ശ്വ​രം ഏ​രി​യ സെ​ക്ര​ട്ട​റി എം.​വി. രാ​ഘ​വ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.