സാ​യു​ധ​സേ​നാ പ​താ​ക​ദി​ന ഫ​ണ്ട്: ജി​ല്ല​യി​ൽ നി​ന്നും ല​ഭി​ച്ച​ത് 15.30 ല​ക്ഷം
Friday, April 26, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: 2018 ലെ ​സാ​യു​ധ​സേ​നാ പ​താ​ക ദി​ന ഫ​ണ്ട് ക​മ്മി​റ്റി​ക്കാ​യി ജി​ല്ല 15,30,901 രൂ​പ സ​മാ​ഹ​രി​ച്ചു.

ഈ ​നേ​ട്ട​ത്തി​നു വേ​ണ്ടി പ​രി​ശ്ര​മി​ച്ച ജി​ല്ല​യി​ലെ എ​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ​യും പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും എ​ന്‍​സി​സി കാ​ഡ​റ്റു​ക​ളെ​യും സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കാ​രി​ക​ളെ​യും സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രെ​യും മീ​ഡി​യ അം​ഗ​ങ്ങ​ളെ​യും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും ജി​ല്ല പ​താ​ക ദി​ന ഫ​ണ്ട് ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ ചെ​യ​ര്‍​മാ​നാ​യ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു അ​ഭി​ന​ന്ദി​ച്ചു.

കു​ടി​ശി​ക അ​ട​ക്കാ​നു​ള്ള​വ​ര്‍ ജി​ല്ലാ​സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ഒ​ടു​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.