വ​യ​നാ​ട്ട് കു​ല​വ​ൻ തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വം ഇ​ന്നു​ മു​ത​ൽ
Friday, April 26, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ത​ള​ങ്ക​ര കാ​ന​ക്കോ​ട് ബാ​ന്തു​ക്കു​ടി ത​റ​വാ​ട്ടി​ൽ ഒ​രു നൂ​റ്റാ​ണ്ടി​നുശേ​ഷം ന​ട​ക്കു​ന്ന വ​യ​നാ​ട്ടു കു​ല​വ​ൻ തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ 30 വ​രെ ന​ട​ക്കും. ഇ​ന്നുരാ​വി​ലെ 11.37 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.46 വ​രെ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാദീ​പം. ആ​റി​ന് ത​ള​ങ്ക​ര പാ​ല​ക്കു​ന്ന് ശ്രീ ​ചീ​രും​ബാ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് വാ​ളും ഭ​ണ്ഡാ​ര​വും എ​ഴു​ന്ന​ള്ള​ത്ത്.

രാ​ത്രി ഏ​ഴി​ന് വി​ഷ്ണുമൂ​ർ​ത്തി​യു​ടെ​യും എ​ട്ടി​ന് പ​ന്നി​ക്കു​ള​ത്തി ചാ​മു​ണ്ഡി​യ​മ്മ​യു​ടെ​യും തു​ട​ങ്ങ​ൽ. തു​ട​ർ​ന്ന് മേ​ല​രി​ക്ക് അ​ഗ്നിസ്പ​ർ​ശം.

28 ന് ​പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ കു​റ​ത്തി​യ​മ്മ, പ​ന്നി​ക്കു​ള​ത്തി ചാ​മു​ണ്ഡി​യ​മ്മ, വി​ഷ്ണുമൂ​ർ​ത്തി, ഗു​ളി​ക​ൻ കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാദീ​പം, ആ​റി​ന് കൈ ​വീ​ത്, തെ​യ്യം കൂ​ട​ൽ. 29 ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ കാ​ർ​ന്നോ​ൻ, കോ​ര​ച്ച​ൻ, ക​ണ്ട​നാ​ർ കേ​ള​ൻ തെ​യ്യ​ത്തി​ന്‍റെ വെ​ള്ളാ​ട്ടം. രാ​ത്രി ഒ​മ്പ​തി​ന് ബ​പ്പി​ട​ൽ ച​ട​ങ്ങ്. രാ​ത്രി 11 ന് ​വി​ഷ്ണുമൂ​ർ​ത്തി​യു​ടെ തു​ട​ങ്ങ​ൽ, വ​യ​നാ​ട്ടു​കു​ല​വ​ൻ തെ​യ്യ​ത്തി​ന്‍റെ വെ​ള്ളാ​ട്ടം.

30 ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ കാ​ർ​ന്നോ​ൻ, കോ​ര​ച്ച​ൻ തെ​യ്യം. 12 ന് ​ക​ണ്ട​നാ​ർ കേ​ള​ൻ തെ​യ്യ​ത്തി​ന്‍റെ പു​റ​പ്പാ​ട്. നാ​ലി​ന് വ​യ​നാ​ട്ടു കു​ല​വ​ൻ തെ​യ്യ​ത്തി​ന്‍റെ പു​റ​പ്പാ​ട്, ചൂ​ട്ടൊ​പ്പി​ക്ക​ൽ. അ​ഞ്ചി​ന് വി​ഷ്ണു മൂ​ർ​ത്തി​യു​ടെ പു​റ​പ്പാ​ട്, പ്ര​സാ​ദ വി​ത​ര​ണം, രാ​ത്രി പ​ത്തി​ന് മ​റ​ പി​ള​ർ​ക്ക​ൽ ച​ട​ങ്ങോ​ടെ സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രാ​ജ​ൻ പെ​രി​യ, കൃ​ഷ്ണ​ൻ കൂ​ഡ്‌​ലു, രാ​ജേ​ന്ദ്ര​ൻ, എ​ൻ. സ​തീ​ഷ്, ഉ​ദ​യ​ൻ കൊ​ല്ല​മ്പാ​ടി, പ്ര​ദീ​പ് നെ​ല്ലി​ക്കു​ന്ന്, വി​കാ​സ് ബ​ട്ടം​പാ​റ, നാ​രാ​യ​ണ​ൻ ആ​യ​ത്താ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.