നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ര​ണ്ടു ട​ണ്‍ പ്ലാ​സ്റ്റി​ക്, പാ​ഴ്‌വ​സ്തു​ക്ക​ള്‍ ക​യ​റ്റി​യ​യ​ച്ചു
Friday, April 26, 2019 1:40 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്, പാ​ഴ് വ​സ്തു​ക്ക​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മു​ഖേ​ന കൈ​മാ​റി. ന​ഗ​ര​സ​ഭ​യു​ടെ ചി​റ​പ്പു​റം സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ സൂ​ക്ഷി​ച്ച വി​വി​ധ ഗ്രേ​ഡി​ലു​ള്ള പ്ലാ​സ്റ്റി​ക് മെ​ഷീ​നി​ല്‍ ബെ​യി​ല്‍ ചെ​യ്ത് പ്ര​ത്യേ​ക ബ​ണ്ടി​ലു​ക​ളാ​ക്കി​യ 2,064 കി​ലോ പ്ലാ​സ്റ്റി​ക് പാ​ഴ് വ​സ്തു​ക്ക​ളാ​ണ് കൈ​മാ​റി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​ഗൗ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ പി.​എം.​സ​ന്ധ്യ, തോ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​പി.​മു​ഹ​മ്മ​ദ്‌​റാ​ഫി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ.​വി.​സു​രേ​ന്ദ്ര​ന്‍, കെ.​വി.​രാ​ധ, കെ.​വി.​ഉ​ഷ, പി.​ഭാ​ര്‍​ഗ​വി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ചി​റ​മ്മ​ല്‍ അ​ബ്ദു​ള്‍ റ​ഫീ​ഖ്, ജെ​എ​ച്ച്ഐ​മാ​രാ​യ ടി.​വി.​രാ​ജ​ന്‍, ഇ.​രൂ​പേ​ഷ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ത്ഥ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും പ്ലാ​സ്റ്റി​ക് പാ​ഴ്‌​വ​സ്തു​ക്ക​ള്‍ വീ​ടു​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​വാ​നും ബെ​യി​ല്‍ ചെ​യ്ത് അ​യ​ക്കു​വാ​നും സാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തെ 2,000 കി​ലോ​ഗ്രാം പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മു​ഖേ​ന റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും മ​റ്റ് ന​ഗ​ര​സ​ഭ​ക​ള്‍​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും അ​ല​ക്ഷ്യ​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കും ക​ത്തി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യി​ല്‍ അ​റി​യി​ക്കു​വാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.