കൊ​ക്കോ ഗ​വേ​ഷ​ക​രു​ടെ അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മീ​റ്റിം​ഗ് സി​പി​സി​ആ​ർ​ഐ​യി​ൽ
Saturday, May 18, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ഏ​ഷ്യ-​പ​സ​ഫി​ക്ക് മേ​ഖ​ല​യി​ലെ കൊ​ക്കോ ഗ​വേ​ഷ​ക​രു​ടെ അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മീ​റ്റിം​ഗ് 20 മു​ത​ൽ 25 കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ​യി​ൽ ന​ട​ക്കും. കൊ​ക്കോ​യു​ടെ കീ​ട​ബാ​ധ, വി​ക​സ​ന​സം​ര​ംഭ​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധ​ന​വ്, വി​പ​ണ​നം എ​ന്നി​വ ച​ർ​ച്ചാ​വി​ഷ​യ​മാ​കും. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീൻ​സ്, വി​യ​റ്റ്നാം, പാ​പ്പു​വ​ ന്യൂ​ഗി​നിയ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ​യും കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗ​വേ​ഷ​ക​ർ സം​ബ​ന്ധി​ക്കും. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​എ.​കെ.​സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും.