വെള്ളമെത്തുന്നതും കാത്ത്
Saturday, May 18, 2019 1:18 AM IST
ന​ർ​ക്കി​ല​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ​പ്പെ​ട്ട കാ​വു​ന്ത​ല​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ട് ഇ​ന്നു പ​ത്തു ദി​വ​സം. കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​മാ​യ ഇ​വി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ത്ത് ദി​വ​സ​മാ​യി വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ര​ണ്ടു കോ​ള​നി​ക​ൾ ഉ​ൾ​പ്പെടെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. കാ​ര്യ​ക്ഷ​മ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്താ​ണ് വെ​സ്റ്റ് എ​ളേ​രി. ദി​വ​സ​വും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി നാ​ൽ​പ്പ​തി​നാ​യി​രം ലി​റ്റ​ർ വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്നു. എ​ന്നാ​ൽ വേ​ന​ൽ ക​ടു​ത്ത​ത​തോ​ടെ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​ത് എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പ​ഴ​യ​പോ​ലെ ഓ​ടി​യെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ച്ചെ​ന്നും ഇ​ന്ന് കാ​വു​ന്ത​ല​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.