അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചുമാ​റ്റ​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, May 18, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ര​ന്ത​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും ക​ണ്ടെ​ത്തി മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ വ്യ​ക്തി​ക​ള്‍​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത്വ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യാ​ല്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം -2005 സെ​ക്ഷ​ന്‍ 30 (2) (v) പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​രം വീ​ണു​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​വാ​ന്‍ അ​വ​ര​വ​ര്‍​ക്കു​ത​ന്നെ​യാ​യി​ക്കും ബാ​ധ്യ​ത.