ഒ​രു ദിവസം ഒ​രു തൈ
Saturday, May 18, 2019 1:18 AM IST
നീ​ലേ​ശ്വ​രം: ഷാ​ജി ഒ​രു ചാ​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്ക​യാ​ണ് ദി​വ​സ​വും പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​നു​ള്ള ചാ​ല​ഞ്ച്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോദി​വ​സവും ഒ​രു തൈ ​സു​ര​ക്ഷി​ത കൈ​ക​ളി​ലേ​ക്ക് കൈ​മാ​റും. ബ​സു​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും ഓ​ട്ടോ ​സ്റ്റാ​ൻ​ഡു​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി ഷാ​ജി മ​ര​ത്തൈ കൈ​മാ​റും.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഒ​രു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​യ് ഒ​ന്നു മു​ത​ൽ ഒ​രു ദി​വ​സം ഒ​രു തൈ ​എ​ന്ന പു​തി​യ പ​ദ്ധ​തി​യു​മാ​യി ഷാ​ജി പൊ​തു​ജ​ന​മ​ധ്യേ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. പ​തി​നാ​റാം ദി​വ​സ​ത്തെ തൈ ​നീ​ലേ​ശ്വ​രം മൈ​മൂ​ൺ സ്റ്റു​ഡി​യോ​യി​ലെ ഫോ​ട്ടോ​ഗ്ര​ഫ​ർ മൈ​മൂ​ൺ വി​നു​വി​ന് കൈ​മാ​റി. ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യാ​യ ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള​യു​ടെ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ കെ.​കെ.​ഷാ​ജി എ​ന്ന യു​വാ​വ്.

സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ഒ​ട്ടേ​റെ പ​രി​സ്ഥി​തി-​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​ന്നു​വ​രു​ന്നു. ആ​യി​രം ദി​വ​സ​ങ്ങ​ളി​ലാ​യി ആ​യി​രം പേ​രെ നേ​രി​ട്ട്ക​ണ്ട് തൈ​ക​ൾ ഏ​ൽ​പ്പി​ക്കു​ക എ​ന്ന പു​തി​യ ദൗ​ത്യ​മാ​ണ് ഈ ​പ്ര​കൃ​തിസ്നേ​ഹി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.