കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ടാ​ല്‍ ഖ​ന​നം നി​ര്‍​ത്തി​വ​യ്ക്ക​ണം
Saturday, May 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഴ​ക്കാ​ല​ത്ത് ക്വാ​റി ഉ​ട​മ​ക​ളും ഖ​ന​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ളും ക്വാ​റി​ക​ളി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ജി​ല്ലാ സീ​നി​യ​ര്‍ ജി​യോ​ള​ജി​സ്റ്റ് അ​റി​യി​ച്ചു.കൂ​ടാ​തെ മ​ഴ​ക്കാ​ല​ത്ത് ക്വാ​റി​ക​ളി​ല്‍ ഇ​ള​കി​നി​ല്‍​ക്കു​ന്ന ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ക്വാ​റി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് അ​തി​ല്‍ വീ​ണു ജീ​വാ​പാ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ക്വാ​റി​ക​ള്‍​ക്ക് ചു​റ്റും വേ​ലി​കെ​ട്ടി മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ക്വാ​റി ന​ട​ത്തി​പ്പു​കാ​രും സ്ഥ​ല​മു​ട​മ​ക​ളും ശ്ര​ദ്ധി​ക്ക​ണം.