സ​ന്ദീ​പ് ചെ​റി​യാ​ന്‍റെ ചി​കി​ത്സ: സം​ഗീ​ത​യാ​ത്ര​യ്ക്കു തു​ട​ക്കം
Saturday, May 18, 2019 1:19 AM IST
രാ​ജ​പു​രം: ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് ചി​കി​ത്സാസ​ഹാ​യം തേ​ടു​ന്ന രാ​ജ​പു​രം കോ​ട്ട​ക്കു​ന്നി​ലെ സ​ന്ദീ​പ് ചെ​റി​യാ​നെ സ​ഹാ​യി​ക്കാ​ൻ ചി​കി​ത്സാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ദേ​വ​ഗീ​തം ചാ​രി​റ്റ​ബി​ൾ ഓ​ർ​ക്ക​സ്ട്ര മ​ല​യോ​ര​ത്ത് ന​ട​ത്തു​ന്ന സം​ഗീ​ത​യാ​ത്ര ഒ​ട​യം​ചാ​ലി​ൽ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ഷി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ.​എ​ൻ.​വി​നോ​ദ്, ശ​ശി​ധ​ര​ൻ, ജ​യി​ൻ പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​യ​ക​ൻ ര​തീ​ഷ് ക​ണ്ട​ടു​ക്കം, ര​വി കൊ​ട്ടോ​ടി, സാ​ലി ബ​ഷീ​ർ, മു​ര​ളി നീ​ലാ​ഞ്ജ​നം, ച​ന്ദ്ര​ൻ കൊ​ട്ടോ​ടി, രാ​ജേ​ഷ് വെ​ള്ളി​ക്കോ​ത്ത്, പ്ര​ഭ​ൻ കാ​ട്ടു​കു​ള​ങ്ങ​ര, ശ​ശി​ധ​ര​ൻ കോ​ടോ​ത്ത് എ​ന്നി​വ​രാ​ണ് യാ​ത്രന​യി​ക്കു​ന്ന​ത്.

സം​ഗീ​തയാ​ത്ര ഇ​ന്ന​ലെ ഒ​ട​യം​ചാ​ലി​ൽ തു​ട​ങ്ങി ചെ​റു​പു​ഴ​യി​ൽ അ​വ​സാ​നി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ര​പ്പ​യി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്കെ.​പി.​നാ​രാ​യ​ണ​ൻ, സാ​ബു ത​കി​ടി​യേ​ൽ, വെ​ള്ള​രി​ക്കു​ണ്ടി​ൽ തോ​മ​സ് ചെ​റി​യാ​ൻ, റ്റി.​റ്റോ​മി​ച്ച​ൻ, മാ​ലോ​ത്ത് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ചി​റ്റാ​രി​ക്കാ​ലി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​ജോ​സ് ത​യ്യി​ൽ, വ്യാ​പാ​രി ചി​റ്റാ​രി​ക്കാ​ൽ പി.​മു​ര​ളീ​ധ​ര​ൻ, ടി.​ബി. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ. പ്ര​ഭാ​ക​ര​ൻ, ഇ.​കെ. ഗോ​പാ​ല​ൻ, വി. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗീ​തയാ​ത്ര ഇ​ന്ന് ചു​ള്ളി​ക്ക​ര​യി​ൽ സ​മാ​പി​ക്കും.