മു​ഗു-​പൊ​ന്നം​ഗ​ള റോ​ഡ് റീ​ടാ​റിം​ഗി​ന് എ​തി​രേ പ​രാ​തി
Saturday, May 18, 2019 1:21 AM IST
ബ​ദി​യ​ഡു​ക്ക: പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ മു​ഗു റോ​ഡ് മു​ത​ൽ പൊ​ന്നം​ഗ​ള വ​രെ​യു​ള്ള പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ റീ​ടാ​റിം​ഗി​ൽ വ​ൻ അ​ഴി​മ​തി ആ​രോ​പ​ണം. റീ​ടാ​റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മെ​റ്റീ​രി​യ​ലു​ക​ൾ പൊ​ടി​മ​ണ്ണും ച​പ്പു​ച​വ​റു​ക​ളും നി​റ​ഞ്ഞ​തും വ​ള​രെ മോ​ശ​പ്പെ​ട്ട​തു​മാ​ണ്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. റീ​ടാ​റിം​ഗ് പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ള​രെ മോ​ശ​മാ​യ ​രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മു​ഗു​റോ​ഡ് ജം​ഗ്ഷ​നി​ലെ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഹ​മ്പി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്. പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഴി​ക​ള്‍ നി​ക​ത്താ​തെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് റെ​ഡ് ആ​ർ​മിആ​ർ​ട്സ്ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ളബ് ഭാ​ര​വാ​ഹി​ക​ൾ തെ​ളി​വ് സ​ഹി​തം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു പരാ​തി ന​ൽ​കി.