ചെ​റി​യ​ചാ​ൽ തോ​ട് ന​വീ​ക​ര​ണം തു​ട​ങ്ങി
Saturday, May 18, 2019 1:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: മാ​ലി​ന്യം നി​റ​ഞ്ഞും കൈ​യേ​റ്റ​ത്താ​ലും മൃ​താ​വ​സ്ഥ​യി​ലാ​യ ചെ​റി​യ​ചാ​ല്‍ തോ​ട് പു​ന​രു​ജ്ജീ​വ​ന​ത്തി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഒ​രുകാ​ല​ത്ത് ജ​ല​സ​മൃ​ദ്ധി പ​ക​ർ​ന്നേ​കി​യി​രു​ന്ന ചെ​റി​യ​ചാ​ൽ തോ​ട് വ​ർ​ഷ​ങ്ങ​ളാ​യി മെ​ലി​ഞ്ഞ് മാ​ലി​ന്യം നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. പൂ​വ​ള​പ്പ് പു​ഴ​യി​ൽ​നി​ന്ന് ഒ​ഴു​കി തൃ​ക്ക​രി​പ്പൂ​രി​ന്‍റെ നെ​ല്ല​റ​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന കു​ട്ട​നാ​ടി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് അ​വ​സാ​നി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പേ​ക്ക​ടം, ചൊ​വ്വ​റ​മ്പ്‌, മീ​ലി​യാ​ട്ട്, ആ​യി​റ്റി, മ​ണി​യ​നോ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​വു​മാ​യി​രു​ന്നു.

ചെ​റി​യ​ചാ​ല്‍ തോ​ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു തു​ട​ക്ക​മി​ട്ടു. ജി​ല്ലാ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്‌​ഘാ​ട​ന​മാ​ണ് തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സു​കു​മാ​ര​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​റീ​ത്ത, വി.​കെ. ബാ​വ, എ.​ജി. സ​റീ​ന, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ഹു​ല്‍ രാ​മ​ച​ന്ദ്ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​സു​ധീ​ന്ദ്ര​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ. ​ര​മേ​ശ​ന്‍, എ.​പി. സു​ധാ​ക​ര​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍, സി​ആ​ര്‍​വി വോ​ള​ണ്ടി​യ​ര്‍​മാ​ര്‍,സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ർ തോ​ട് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.