സാ​ബി​ത്ത് വ​ധ​ക്കേ​സ്: പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച
Saturday, May 18, 2019 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: മീ​പ്പു​ഗി​രി​യി​ലെ സാ​ബി​ത് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​മാ​യ​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ വീ​ഴ്ച​ സം​ഭ​വി​ച്ച​താ​യി ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നി​രീ​ക്ഷി​ച്ചു. കൊ​ല്ല​പ്പെ​ട്ട സാ​ബി​ത്തി​ന്‍റെ​കൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്താ​ണ് കേ​സി​ലെ ഒ​ന്നാം സാ​ക്ഷി. കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സു​ഹൃ​ത്ത് ന​ല്‍​കി​യ മൊ​ഴി കൃ​ത്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​ത് ബൈ​ക്കി​ലാ​ണോ സ്‌​കൂ​ട്ട​റി​ലാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മൊ​ഴി ന​ല്‍​കാ​നാ​യി​ല്ല. ഇ​ത് പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​തു​ക​ളി​ലൊ​ന്നാ​യി മാ​റു​ക​യും ചെ​യ്തു.

കു​ത്തേ​റ്റ സാ​ബി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന സു​ഹൃ​ത്തി​ന്‍റെ വ​സ്ത്ര​ത്തി​ല്‍ ര​ക്തം പു​ര​ണ്ടി​രു​ന്നു. ഇ​തേ വ​സ്ത്ര​വു​മാ​യാ​ണ് സു​ഹൃ​ത്ത് പോലീ​സ് സ്റ്റേ​ഷ​നി​ല്‍ മൊ​ഴി ന​ല്‍​കാ​ന്‍ പോ​യ​ത്. എ​ന്നാ​ല്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​നോ വ​സ്ത്രം തൊ​ണ്ടി​മു​ത​ലാ​യി സ്വീ​ക​രി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. സാ​ബി​ത്തി​നെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ ഓ​ട്ടോ​റി​ക്ഷ കേ​സി​ന്‍റെ ഭാ​ഗ​മാ​കാ​തി​രു​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഈ ​ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ക്തം പു​ര​ണ്ടി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ന്നാ​ല്‍ നി​ർ​ണാ​യ​ക തെ​ളി​വാ​യി മാ​റേ​ണ്ട ഈ ​ഓ​ട്ടോ​റി​ക്ഷ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തേ​യി​ല്ല.

സാ​ബി​ത്തി​നെ കു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ​റ​യു​ന്ന ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും അ​തി​ല്‍ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​യു​ക​യും ചെ​യ്‌​തെ​ങ്കി​ലും അ​ത് എ​വി​ടെ​നി​ന്ന് വ​ന്നു​വെ​ന്നോ ര​ക്തഗ്രൂ​പ്പ് ഏ​താ​ണെ​ന്നോ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​ല്ല. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തു​ക​യും അ​തി​ന്‍റെ സൈ​ല​ന്‍​സ​റി​ല്‍ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ങ്കി​ലും അ​തി​ലെ ര​ക്ത​ഗ്രൂ​പ്പും നി​ര്‍​ണ​യി​ക്കാ​നാ​യി​ല്ല. വെ​റു​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി എ​ന്ന​തു​മാ​ത്രം തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന​താ​ണ് കോ​ട​തി​യു​ടെ നി​ഗ​മ​നം. പൊ​തു​സ്ഥ​ല​ത്ത് പ​ട്ടാ​പ്പ​ക​ല്‍ ഒ​രു യു​വാ​വ് കൊ​ല​ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന​തു​മാ​ത്ര​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. പ​ക്ഷേ അ​ത് ആ​ര് ചെ​യ്തു​വെ​ന്ന​ത് വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല.

കു​റ്റ​വാ​ളി​ക​ളെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യാ​ത്ത പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​വ​സ്ഥ​യി​ല്‍ കോ​ട​തി​ക്ക് ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്നും ക്രൂ​ര​മാ​യ ഒ​രു കൊ​ല​ക്കേ​സി​ല്‍ കൂ​ടി പ്ര​തി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നു​വെ​ന്ന​ത് നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന് ഒ​ട്ടും ന​ല്ല​ത​ല്ലെ​ന്നും ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി മ​നോ​ഹ​ര്‍ എ​സ്.​കി​ണി വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി.