വോ​ട്ടെ​ണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Saturday, May 18, 2019 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ഉ​ദ്ഘ​ടാ​നം ചെ​യ്തു. തൃ​ക്ക​രി​പ്പൂ​ര്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍ ആ​ര്‍) പി.​ആ​ര്‍.​രാ​ധി​ക അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ന്ന​ത്. ട്രെ​യിനിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​വി​നോ​ദ്കു​മാ​ര്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി 207 പേ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന മൂ​ന്നാം സെ​ഷ​ന്‍ പ​രി​ശീ​ല​ന​ത്തി​ല്‍ 103 പേ​ര്‍ പ​ങ്കെ​ടു​ക്കും. വോ​ട്ടെ​ണ്ണ​ലി​നു​ള്ള 155 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം 21നു ​രാ​വി​ലെ 9.30നും ​ന​ട​ക്കും.