ആ​യം​ക​ട​വ് പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി; അ​നു​ബ​ന്ധ റോ​ഡ് വി​ക​സ​ന​ത്തി​നു ന​ട​പ​ടി​യി​ല്ല
Saturday, May 18, 2019 1:23 AM IST
പെ​രി​യ: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന വി​ശേ​ഷ​ണ​വു​മാ​യി 17 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ആ​യം​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​വു​മ്പോ​ഴും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​നു​ബ​ന്ധ​റോ​ഡി​ന്‍റെ വി​ക​സ​നം ചു​വ​പ്പു​നാ​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

ആ​യം​ക​ട​വ് പാ​ല​ത്തി​ല്‍​നി​ന്ന് പെ​രി​യ​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം വീ​തികൂ​ട്ടി ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​നി​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന വീ​തികു​റ​ഞ്ഞ റോ​ഡി​ന്‍റെ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
52 തൂ​ണു​ക​ളും പ​ത്തു സ്പാ​നു​ക​ളു​മു​ള്ള പാ​ല​ത്തി​ന് 180 മീ​റ്റ​റാ​ണ് നീ​ളം.

ദേ​ശീ​യ​പാ​ത​യി​ലെ പെ​രി​യ ബ​സാ​റി​ല്‍ ചേ​രു​ന്ന ആ​യം​ക​ട​വ് റോ​ഡി​ന്‍റെ വി​ക​സ​ന​മാ​ണ് ഇ​നി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി കി​ട്ടു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് പ്ര​ശ്‌​ന​മെ​ന്ന് കെ.​കു​ഞ്ഞി​രാ​മ​ന്‍ എംഎ​ല്‍​എ പ​റ​യു​ന്നു. പെ​രി​യ ബ​സാ​റി​ല്‍​നി​ന്ന് ആ​യം​ക​ട​വ് വ​ഴി അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ പെ​ര്‍​ള​ടു​ക്ക​യി​ലെ​ത്താം.

നി​ല​വി​ല്‍ പൊ​യി​നാ​ച്ചി വ​ഴി പെ​രി​യ​യി​ല്‍ എ​ത്താ​ന്‍ 11 കി​ലോ​മീ​റ്റ​ര്‍ അ​ധി​ക​യാ​ത്ര ചെ​യ്യ​ണം. പാ​ല​ത്തി​ലേ​ക്കു​ള്ള നാ​ലു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ റോ​ഡ് മാ​ത്ര​മാ​ണ് വീ​തികൂ​ട്ടി ന​വീ​ക​രി​ക്കാ​നു​ള്ള​ത്.

പെ​ര്‍​ള​ടു​ക്കം മു​ത​ല്‍ ആ​യം​ക​ട​വ് പാ​ലം വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ക്കാ​ഡം റോ​ഡ് ഒ​രു​ക്കി​യ അ​തേരീ​തി​യി​ല്‍ പെ​രി​യ ബ​സാ​റി​ലേ​ക്കു​ള്ള​ശേ​ഷി​ച്ച ഭാ​ഗ​ത്തും റോ​ഡ് ന​വീ​ക​രി​ച്ച് പാ​ല​ത്തി​ന്‍റെ പ്ര​യോ​ജ​നം പൂ​ര്‍​ണ​തോ​തി​ല്‍ അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​ത്ര​യും​പെ​ട്ടെ​ന്ന് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഇ​തു സംബ​ന്ധി​ച്ച് ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

എം​എ​ല്‍​എ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ്ര​വൃ​ത്തി വി​ല​യി​രു​ത്തി.