ചൈ​ല്‍​ഡ്‌​ലൈ​ന്‍ വാ​ഹ​ന പ്ര​ചാ​ര​ണം
Sunday, May 19, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: അ​ന്താ​രാ​ഷ്ട്ര ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​ന്‍ ദി​ന​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ ന​മ്പ​ര്‍ 1098 ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ ചെ​ര്‍​ക്ക​ള വ​രെ വാ​ഹ​ന പ്ര​ചാ​ര​ണം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​എ​സ്പി ഡി.​ശി​ല്പ ഉ​ദ് ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പി.​ശ്യാ​മ​ളാ​ദേ​വി, ചൈ​ല്‍​ഡ് ലൈ​ന്‍ നോ​ഡ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. മാ​ത്യു സാ​മു​വ​ല്‍, സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ എ.​എ.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ്, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.