കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം: മു​സ്‌ലിം ലീ​ഗ്
Sunday, May 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ആ​സൂ​ത്രി​ത​മാ​യും തു​ട​ർ​ച്ച​യാ​യും നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽപ്പോ ലും പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും ബാ​ഹ്യ​നി​യ​ന്ത്ര​ണ​ത്തി​നും സ​മ്മ​ർ​ദ​ത്തി​നും വി​ധേ​യ​മാ​യി പോ​ലീ​സ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട​ന്ന് മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. ക​ട​വ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ലക്കുഞ്ഞി ചെ​ർ​ക്ക​ള എ​ന്നി​വ​ർ പ​റ​ഞ്ഞു. ഒ​ന്നി​ല​ധി​കം ക്രി​മി​ന​ൽ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ​പോ​ലും പ്ര​തി​യാ​യി ശി​ക്ഷ ല​ഭി​ക്കാ​തെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന കൊ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രും ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് കാ​സ​ർ​ഗോ​ട്ടും ചു​റ്റു​വ​ട്ട​ങ്ങ​ളി​ലും ന​ട​ന്നി​ട്ടു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് സ്പെ​ഷ​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​മാ​ണ് നാ​ട്ടി​ൽ കൊ​ല​യും കൊ​ള്ളി​വയ്പ്പും മാ​ഫി​യ പ്ര​വ​ർ​ത്ത​ന​വും ല​ഹ​രി വി​ൽ​പ്പ​ന​യും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.