ചി​ത്താ​രി​പ്പു​ഴ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു
Sunday, May 19, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചി​ത്താ​രി പു​ഴ​യു​ടെ പു​ന​രു​ജീ​വ​ന​ത്തി​നു വേ​ണ്ടി അ​ജാ​നൂ​ർ, പ​ള്ളി​ക്ക​ര, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ല​ബു​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സം​യു​ക്ത​മാ​യു​ള്ള പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഗൗ​രി നി​ർ​വ​ഹി​ച്ചു.
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ഒ ശ​ശി​ധ​ര​ൻ, ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, ഇ​ന്ദി​ര ബാ​ല​ൻ, എം.​കു​ഞ്ഞ​മ്പു, സൈ​ന​ബ, കു​ഞ്ഞി​രാ​മ​ൻ, പി.​നാ​രാ​യ​ണ​ൻ, ഭാ​നു​മ​തി, ഓ​മ​ന, ശ​കു​ന്ത​ള, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.