ക​ല്യോ​ട്ട് സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​തി​ൽ ദു​രൂ​ഹ​ത: മു​ല്ല​പ്പ​ള്ളി
Sunday, May 19, 2019 1:18 AM IST
ക​ല്യോ​ട്ട്: ക​ല്യോ​ട്ട് സ​മാ​ധാ​നം തി​രി​കെ​യെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ക​ല്യോ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു ബൂ​ത്തു​ക​ളു​ടെ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എം നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ര​പ​രാ​ധി​ക​ളാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​യി​ലി​ല​ട​യ്ക്കു​ക​യാ​ണ്. കൊ​ല​പാ​തക കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത് വ​രെ പാ​ർ​ട്ടി​ക്ക് വി​ശ്ര​മ​മി​ല്ല.
പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ൾ​ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ കെ​പി​സി​സി കൂ​ടെ​യു​ണ്ടാ​കം.​നാ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ക്കു​വാ​ൻ സി​പി​എം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
ജ​നാ​ർ​ദന​ൻ ക​ല്യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​ര​തി​കു​മാ​ർ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, സി.​കെ.​ശ്രീ​ധ​ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, എം.​കെ.​ബാ​ബു​രാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, സാ​ജി​ദ് മൗ​വ്വ​ൽ, രാ​ജ​ൻ പെ​രി​യ, സി.​കെ.​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത വാ​ദ്യ​ക​ലാ​സം​ഘം ഓ​ഫീ​സ്, സ്തൂ​പം, പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും മു​ല്ല​പ്പ​ള്ളി സ​ന്ദ​ർ​ശി​ച്ചു.