ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല: ഐ​ജി​ക്കു വേ​ണ്ടി ഫ​യ​ൽ പ​രി​ശോ​ധ​നാ സം​ഘ​മെ​ത്തി
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക്രൈം ​ബ്രാ​ഞ്ച് ഐ​ജി​യു​ടെ പ്ര​ത്യേ​ക സം​ഘം കാ​സ​ർ​ഗോ​ട്ടെ​ത്തി. കേ​സി​ൽ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ൽ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് നി​യോ​ഗി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം കാ​സ​ർ​ഗോ​ട്ടെ​ത്തി​യ​ത്. ഇ​വ​ർ കേ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി ഐ​ജി​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കും. പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​യി 90 ദി​വ​സം തി​ക​യു​ന്ന​തി​നു മു​ൻ​പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ന്നാ​ണ് സൂ​ച​ന. ഏ​റ്റ​വും ഒ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ നേ​രി​ട്ടു ബ​ന്ധ​മു​ള്ള സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ പാ​ക്കം വെ​ളു​ത്തോ​ട്ടി​യി​ലെ എ.​സു​ബീ​ഷി​ന്‍റെ പോ​ലീ​സ് ക​സ്റ്റ​ഡി ഇ​ന്ന് അ​വ​സാ​നി​ക്കും.