സം​യു​ക്ത മു​സ്‌​ലിം ജ​മാ​അ​ത്തി​ന് വീ​ണ്ടും യൂ​സ​ഫ​ലി​യു​ടെ കാ​രു​ണ്യം
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത മു​സ്‌​ലിം ജ​മാ​അ​ത്ത് ന​ട​പ്പി​ല്‍ വ​രു​ത്തി​യ നി​ര്‍​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള ശി​ഹാ​ബ് ത​ങ്ങ​ള്‍ മം​ഗ​ല്യ നി​ധി​യി​ലേ​ക്ക് വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ എം. ​എ.​യൂ​സ​ഫ​ലി​യു​ടെ കാ​രു​ണ്യം വീ​ണ്ടും. മം​ഗ​ല്യ​നി​ധി​യി​ലേ​ക്ക് ലു​ലു ഗ്രൂ​പ്പി​ന്‍റെ വ​ക​യാ​യ 13 ല​ക്ഷം രൂ​പ അ​ബൂ​ദാ​ബി വൈ​ട​വ​ര്‍ ആ​സ്ഥാ​ന​ത്ത് ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ വി.​എ.​സ​ലീ​മി​ല്‍ നി​ന്ന് സം​യു​ക്ത ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഹ​മീ​ദ്ഹാ​ജി ഏ​റ്റു​വാ​ങ്ങി.
ക​ഴി​ഞ്ഞ ഒ​ന്‍​പ​തു​വ​ര്‍​ഷ​മാ​യി തു​ട​ര്‍​ച്ച​യാ​യി യൂ​സ​ഫ​ലി​യു​ടെ സ​ഹാ​യം കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത മു​സ്‌​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. പ​ത്തു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം യൂ​സ​ഫ​ലി ന​ല്‍​കി​യ​തോ​ടെ​യാ​ണ് മം​ഗ​ല്യ​നി​ധി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​നോ​ട​കം​ത​ന്നെ 250 നി​ര്‍​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഇ​തി​ന് ഏ​താ​ണ്ട് ര​ണ്ട​ര​ക്കോ​ടി രൂ​പ​യോ​ളം വി​ത​ര​ണം ചെ​യ്തു.