മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രേ മൂ​ക്കു​പൊ​ത്തി പ്ര​തി​ഷേ​ധം
Sunday, May 19, 2019 1:18 AM IST
വ​ലി​യ​പ​റ​മ്പ്: മാ​ലി​ന്യനി​ക്ഷേ​പം മൂ​ല​മു​ണ്ടാ​യ ദു​ർ​ഗ​ന്ധ​ത്തി​നെ​തി​രെ മൂ​ക്കു​പൊ​ത്തി കു​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​ട​യി​ലെ​ക്കാ​ട്-​വ​ലി​യ​പ​റ​മ്പ് പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ​തി​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ രോ​ഷ​മു​യ​ർ​ന്ന​ത്. അ​വ​ധി​ക്കാ​ല ക്യാ​മ്പാ​യ കി​ലു​ക്കാം​പെ​ട്ടി​യി​ലെ കു​ട്ടി​ക​ൾ പ​ട്ടം​പ​റ​ത്താ​ൻ പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ശ്നം കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ​ത​ന്നെ കൂ​ട്ട​മാ​യി​നി​ന്ന് മൂ​ക്കു​പൊ​ത്തി​യാ​ണ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. വി​വി​ധ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ അ​റ​വു​ശാ​ല​ക​ളി​ലെ മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ, വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​വി​ടെ വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന​ത്.
ഉ​പ്പ​ട്ടി​യ​ട​ക്ക​മു​ള്ള ക​ണ്ട​ൽ​ക്കാ​ടു​ക​ൾ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്ന ഇ​ട​മാ​ണ് ഇ​വി​ടം. വി​ജ​ന​മാ​യ ഈ ​ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും യ​ഥേ​ഷ്ടം മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്നു​ണ്ട്.
മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും മൂ​ക്കു​പൊ​ത്താ​തെ ക​ട​ന്നു​പോ​കാ​നാ​കി​ല്ല. പ​രി​സ്ഥി​തിദു​ര​ന്തം ക്ഷ​ണി​ച്ചുവ​രു​ത്തു​ന്ന ജ​ന​ശീ​ല​ത്തി​നെ​തി​രെ ജ​ന​ഃമ​ന​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നാ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ സ​മ​രം ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​അ​നി​ൽ​കു​മാ​ർ, എ. ​സു​മേ​ഷ്, എ​ൻ.​വി. ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.