വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മം; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Sunday, May 19, 2019 1:18 AM IST
മു​ള്ളേ​രി​യ: കാ​റ​ഡു​ക്ക റി​സ​ര്‍​വ് വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മം. 1.800 കി​ലോ​ഗ്രാം ച​ന്ദ​ന മു​ട്ടി​ക​ളു​മാ​യി 16 കാ​ര​ന​ട​ക്കം മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു. കാ​റ​ഡു​ക്ക കൊ​ട്ടം​കു​ഴി​യി​ലെ ര​മേ​ശ് (19), മാ​ള​ങ്കൈ​യി​ലെ വി​ശ്വ​നാ​ഥ (37), പ​തി​നാ​റു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ച​ന്ദ​നം ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച് ബോ​വി​ക്കാ​നം സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി പി​ടി​യി​ലാ​വു​ന്ന​ത്. ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ര​മി​ത, ഫ​ര്‍​സാ​ന എ.​പി., ശി​വ​കീ​ര്‍​ത്തി, ഫോ​റ​സ്റ്റ് വാ​ച്ച​ര്‍ അ​ജി​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ക്‌​സോ​ബ്ലേ​ഡ്, ടോ​ര്‍​ച്ച്, വ​ടി​വാ​ള്‍ എ​ന്നി​വ സം​ഘ​ത്തി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി.