മാ​ല​ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ആ​ഡം​ബ​ര​വീ​ടു​ക​ൾ; മ​ക്ക​ളു​ടെ പ​ഠ​നം റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ല​മോ​ഷ​ണ കു​റ്റ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് പോ​ലീ​സ് പി​ടി​യി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ഏ​പ്രി​ല്‍ 27ന് ​കാ​ഞ്ഞ​ങ്ങാ​ട് കു​ന്നു​മ്മ​ല്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നും വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ര്‍​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ജ്യോ​തി (48), ജ​യ​ന്തി (43) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.
തി​രു​പ്പൂ​ര്‍ വാ​സ​നാ​സി പാ​ള​യം ആ​ണ് ഇ​വ​ര്‍ വി​ലാ​സ​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ർ ശി​വ​ഗം​ഗ​യി​ലെ ത്രി​ഭു​വ​ന സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തി​രു​പ്പൂ​രി​ല്‍ നി​ന്ന് മു​ല്ല​പ്പൂ വി​ല്‍​പ്പ​ന​ക്കാ​ണ് വ​ന്ന​തെ​ന്ന് സ്ത്രീ​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​വ​രു​ടെ പ്ര​ധാ​ന തൊ​ഴി​ല്‍ മോ​ഷ​ണ​മാ​ണെ​ന്നും വ​ന്‍ സ്രാ​വു​ക​ള്‍ ഇ​വ​ര്‍​ക്ക് പി​റ​കി​ലു​ണ്ടെ​ന്നും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.
ത്രി​ഭു​വ​ന​യി​ല്‍ ജ​യ​ന്തി​ക്കും ജ്യോ​തി​ക്കും ആ​ഡം​ബ​ര വീ​ടു​ക​ളു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും മ​ക്ക​ള്‍ പ​ഠി​ക്കു​ന്ന​ത് കൊ​ടൈ​ക്ക​നാ​ലി​ലെ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലാ​ണ്. ഒ​രാ​ള്‍​ക്ക് മൂ​ന്നും മ​റ്റൊ​രാ​ള്‍​ക്ക് ര​ണ്ടും കു​ട്ടി​ക​ളു​ണ്ട്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചാ​ണ് മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച് കൈ ​ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല​പൊ​ട്ടി​ച്ചെ​ടു​ക്കാ​റു​ള്ള​ത്. മു​മ്പി​ലു​ള്ള ആ​ളു​ക​ളു​ടെ കൈ​ക​ള്‍​ക്കി​ട​യി​ലൂ​ടെ കൈ​ക​ട​ത്തി ഇ​വ​ര്‍ കൈ​ക​ഴു​കാ​ന്‍ ശ്ര​മി​ക്കു​ക​യും ഇ​തി​നി​ട​യി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കേ​ളോ​ത്ത് ഭ​ദ്ര​കാ​ളി കാ​വ് ഉ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​തും ഇ​തേ സ്ത്രീ​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഹൊ​സ്ദു​ര്‍​ഗ്, അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്കു​പു​റ​മെ വി​ദ്യാ​ന​ഗ​ര്‍, പ​യ്യ​ന്നൂ​ര്‍, തി​രൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ര്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.