ച​മ​ത​ച്ചാ​ലി​ൽ കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Monday, May 20, 2019 5:49 AM IST
ശ്രീ​ക​ണ്ഠ​പു​രം: ച​മ​ത​ച്ചാ​ലി​ൽ കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ചി​റ്റാ​രി​ക്ക​ൽ സ്വ​ദേ​ശി സ​ജി​മോ​നാ (47) ണ് ​പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ൾ പ​യ്യാ​വൂ​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​യ​നാ​ട്ടി​ൽനി​ന്ന് ചി​റ്റാ​രി​ക്ക​ലി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണും ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യും ഇ​ടി​ച്ച് ത​ക​ർ​ത്ത് സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.