അ​പ​ക​ട​പ​ര​ന്പ​ര: കാ​സ​ർ​ഗോ​ട്ട് സ്ഥി​രം ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചു
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ് : ദേ​ശീ​യ​പാ​ത​യി​ൽ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​പ​രി​ധി​യി​ലെ ക​റ​ന്ത​ക്കാ​ട് ജം​ഗ്ഷ​നി​ലെ അ​പ​ക​ട​മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ദി​ശ​മാ​റി ഓ​ടി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി സ്ഥി​രം ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് നേ​ര​ത്തേ ജി​ല്ലാ ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വി​ടെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു.
മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ഴേ​ക്ക് ദി​ശ മാ​റു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​രം.
ഡി​വൈ​ഡ​റി​ന്‍റെ നീ​ള​ക്കു​റ​വും ദി​ശാ​സൂ​ച​ന ന​ൽ​കു​ന്ന ബോ​ർ​ഡ് ഇ​ല്ലാ​ത്ത​തു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. സ​മീ​പ​കാ​ല​ത്താ​യി ചെ​റു​തും വ​ലു​തു​മാ​യ പ​ന്ത്ര​ണ്ടോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ക​റ​ന്ത​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ക്രി​ക്ക​റ്റ് താ​ര​മാ​യ ഒ​രു യു​വാ​വ് മ​ര​ണ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദി​ശാ​സൂ​ച​ക ബോ​ർ​ഡും താ​ൽ​ക്കാ​ലി​ക​മാ​യി ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സാ​മ​ഗ്രി​ക​ളും സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ട​പ​ര​ന്പ​ര​യ്ക്ക് ത​ട​യി​ടാ​നാ​യ​ത്.