പിടിച്ചെടുത്ത 12 വാ​ഹ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും കോ​ട​തി​യി​ൽ
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ് : പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ആ​യു​ധ​ങ്ങ​ളും 12 വാ​ഹ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
നേ​ര​ത്തേ വാ​ഹ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ര​ണ്ടു​ത​വ​ണ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​തെ റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കാ​ണി​ച്ച് കോ​ട​തി മ​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ശ​നി​യാ​ഴ്ച എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന അ​ഞ്ച് കാ​ർ, ര​ണ്ട് ജീ​പ്പ്, അ​ഞ്ച് ബൈ​ക്ക് എ​ന്നി​വ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ.
നേ​ര​ത്തേ ഫോ​റ​ൻ​സി​ക്‌ ലാ​ബി​ൽ അ​യ​ച്ചു​കൊ​ടു​ത്ത വാ​ളു​ക​ൾ, മ​റ്റാ​യു​ധ​ങ്ങ​ൾ, മൊ​ബൈ​ൽ​ഫോ​ൺ, സി​ഗ​ര​റ്റ് ലൈ​റ്റ​ർ തു​ട​ങ്ങി​യ​വ​യും ശ​നി​യാ​ഴ്ച ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി.
വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് നേ​ര​ത്തേ വ​സ്തു​വി​വ​ര റി​പ്പോ​ർ​ട്ടി​നൊ​പ്പം ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.
പ്ര​ധാ​ന പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി 90 ദി​വ​സം തി​ക​യു​ന്ന​തി​നു​മു​ന്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. ഇ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്ക് ജാ​മ്യം നേ​ടി പു​റ​ത്തു​വ​രാ​നാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്.