പൊ​യി​നാ​ച്ചി-​ മാ​ണി​മൂ​ല റോ​ഡ് : പ്രാ​ദേ​ശി​ക​സ​മി​തി യോ​ഗം ഇ​ന്ന്
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ് : പൊ​യി​നാ​ച്ചി - മാ​ണി​മൂ​ല -സു​ള്ള്യ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക സ​മി​തി​ക​ളു​ടെ യോ​ഗം ഇ​ന്ന് കു​റ്റി​ക്കോ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഓ​ഫീ​സി​ൽ ചേ​രും.
ബ​ന്ത​ടു​ക്ക, പ​ടു​പ്പ്, കു​റ്റി​ക്കോ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക സ​മി​തി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ ക്ല​ബ്, സം​ഘ​ട​ന, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് പ്രാ​ദേ​ശി​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​വു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​യി​ട്ടും കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തും പ്രാ​ദേ​ശി​ക​മാ​യ ത​ർ​ക്ക​ങ്ങ​ളി​ൽ ത​ട്ടി നി​ന്നു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.