വോ​ട്ടെണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി
Tuesday, May 21, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് എ​ണ്ണു​ന്ന​തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ത്തി. റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പ്ര​കാ​രം ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​തു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടാ​ണ് എ​ണ്ണേ​ണ്ട​ത് എ​ന്ന് നി​ശ്ച​യി​ച്ചു.

23നു ​രാ​വി​ലെ അ​ഞ്ചി​നു വോ​ട്ട​ണ്ണെ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ളജി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​സാ​ന​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തു​ക. അ​വ​സാ​ന​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​നി​ല്‍ ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​വ​ര്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​തു ടേ​ബി​ളി​ലെ വോ​ട്ടാ​ണ് എ​ണ്ണു​ക​യെ​ന്ന് നി​ശ്ച​യി​ക്കു​ക.ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​കന്‍ എ​സ്.​ഗ​ണേ​ഷ്, സ​ബ്ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ജ​യ​ല​ക്ഷ്മി, അ​ഡീ​ഷ​ണൽ എ​സ്പി പി.​ബി.​പ്ര​ശോ​ഭ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ന്‍, ബി.​ഗോ​വി​ന്ദ​ന്‍, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഹ​ക്കീം കു​ന്നി​ല്‍, എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, പി.​വി.​വി​നോ​ദ്കു​മാ​ര്‍, സ​ദാ​ന​ന്ദ റാ​യ് എ​ന്നി​വ​ര്‍ പ​ങ്കെടു​ത്തു.