കൊ​ക്കോ ഗ​വേ​ഷ​ക​രു​ടെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മീ​റ്റിം​ഗ് ആ​രം​ഭി​ച്ചു
Tuesday, May 21, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്:​ അ​ഞ്ചു ദി​വ​സ​ത്തെ അ​ന്താ​രാ​ഷ്ട്ര ഏ​ഷ്യ പ​സ​ഫി​ക്ക് കൊ​ക്കോ പ്ര​ജ​ന​ന ഗ​വേ​ഷ​ക​രു​ടെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മീ​റ്റിം​ഗി​ന് സി​പി​സി​ആ​ർ​ഐ​യി​ൽ തു​ട​ക്ക​മാ​യി.
കോ​യ​ന്പ​ത്തൂ​ർ ത​മി​ഴ്നാ​ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എ​ൻ.​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ത്യു​ത്പാ​ദ​ന-​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള സ​ങ്ക​ര​യി​നം കൊ​ക്കോ വി​ക​സി​പ്പി​ച്ചെ​ടു​ക്കേ​ണ്ട​തി​ന്‍റെ​യും ഏ​ക​വി​ള​യാ​യി കൊ​ക്കോ കൃ​ഷി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.
കൊ​ച്ചി കാ​ഷ്യ, കൊക്കോ ഡെ​വ​ല​പ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​വെ​ങ്കി​ടേ​ഷ് എ​ൻ.​ഹു​ബ്ബ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​സ ഇ​ൻ​കോ​ർ ഏ​ഷ്യ-​പ​സ​ഫി​ക്ക് കൊ​ക്കോ ഗ​വേ​ഷ​ണ മാ​നേ​ജ​ർ ഡോ.​സ്മി​ൽ ലം​ബ​ർ​ട്ട്, കാം​പ്കോ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഭ​ട്ട്, എ​ഐ​സി​ആ​ർ​പി (പാം​സ്) പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ച്ച്.​പി. മ​ഹേ​ശ്വ​ര​പ്പ, ഡോ.​വൈ.​എ​സ്.​ആ​ർ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​ജെ.​ദി​ലീ​പ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​പി​സി​ആ​ർ​ഐ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​അ​നി​ത ക​രു​ൺ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ.​എ​ലൈ​ൻ അ​പ്സ​ര ന​ന്ദി​യും പ​റ​ഞ്ഞു.