ജ​യി​ക്കു​ന്ന പാ​ര്‍​ട്ടി​ക്ക് മാ​ത്രം ക​ല്യോ​ട്ട് പ്ര​ക​ട​നം ന​ട​ത്താം
Tuesday, May 21, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന 23ന് ​വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ പാ​ര്‍​ട്ടി​യെ മാ​ത്ര​മാ​കും ക​ല്യോ​ട്ട് പ്ര​ക​ട​നം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് 24നു ​പ്ര​ക​ട​നം ന​ട​ത്താം. ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 23, 24 തീ​യ​തി​ക​ളി​ല്‍ 144 പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.